ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്കും വൈകിട്ടുമാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ദല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ മാസം മൂന്നിനും ഈ പ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ 6.3 തീവ്രതയില്‍ ഇന്നലെ ഭൂചലനമുണ്ടായി. കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 1500 ഓളം പേര്‍ക്കാണ് ജീവന് നഷ്ടമായിരുന്നത്. ഹെറാത്ത് നഗരത്തിന്റെ വടക്കു പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ആദ്യത്തേതിന് പിന്നാലെ 5.5 തീവ്രതയില്‍ രണ്ടാമതും ഭൂചലനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: