പലരും പടവലങ്ങ വിരോധികളാണ്. എന്നാൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പടവലങ്ങയെ വെറുതെ വിടില്ല. തടി കുറയ്‌ക്കാൻ പാടുപെടുന്നവർക്ക് മികച്ച പരിഹാരമാണ് ഈ പച്ചക്കറി. നമ്മളെ ദിനംപ്രതി അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ പച്ചക്കറി. വൈറ്റമിനുകളായ എ, ബി, സി, മഗ്‌നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിൻ എന്നിവയുടെ കലവറയാണ് പടവലങ്ങ.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമീകരിക്കുന്നു. പ്രമേഹം എന്ന അവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പടവലങ്ങ. പനിയുള്ളവർക്ക് പടവലങ്ങയെ കൂട്ടുപിടിക്കാവുന്നതാണ്. ഹൃദയത്തെ കാക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങയിലെ പോഷകങ്ങൾ രക്തക്കുഴലുകൾ ശുചിയാക്കാൻ സഹായിക്കും. ഒപ്പം രക്തയോട്ടം വർദ്ധിപ്പിക്കാനും വേദന എന്നിവ കുറയ്‌ക്കാനും സഹായകമാണ്.
ഫൈബർ ധാരളമടങ്ങിയ പടവലങ്ങ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും. ശരീരത്തിൽ ഉള്ള ടോക്സിൻ പല വിധത്തിൽ അനാരോഗ്യമുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പടവലങ്ങ. പടവലങ്ങ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ പടവലങ്ങ ഉത്തമമാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആർത്രൈറ്റിസ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും പടവലങ്ങ ശീലമാക്കാം. തരാൻ ശല്യമകറ്റാനും പടവലങ്ങയെ കൂട്ടുപിടിക്കാവുന്നതാണ്. നീരെടുത്ത് തേച്ച് പിടിപ്പിക്കുകയേ വേണ്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: