തിരുവനന്തപുരം: ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ ക്വാറി, ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. കടല്‍ത്തീരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീഫ് ഓഫീസര്‍ അറിയിച്ചു.
കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.
അതീവ ജാഗ്രതയാണ് പുലര്‍ത്തേണ്ടത്. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: