ടെല്‍ അവീവ്: വടക്കന്‍ ഗാസയിലുള്ളവര്‍ക്ക് തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇടനാഴി തുറന്ന് ഇസ്രയേല്‍ സൈന്യം. ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ഒരുമണിവരെയാണ് മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചത്.
സാഹചര്യം ഉപയോഗപ്പെടുത്തി വടക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഇസ്രയേല്‍ പ്രതിരോധ സേന എക്സില്‍ അറിയിച്ചിരുന്നു.
ഗാസയിലെ താമസക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും ഹമാസ് നേതാക്കള്‍ സ്വയരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഗാസയിലുള്ളവര്‍ക്ക് ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പ് നല്കി.
വടക്കന്‍ ഗാസയിലുള്ളവര്‍ തെക്കന്‍ പ്രദേശത്തേക്ക് പോകുന്നതിനെ ഹമാസ് തടയുന്നുവെന്ന് ആരോപിച്ച് ചില ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. സാധാരണ ജനങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇസ്രയേല്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളിടത്താണ് ഹമാസ് ബന്ദികളെ പാര്പ്പിച്ചിട്ടുളളതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: