Categories: India

മോദി നമ്മുടെ സഹോദരന്‍, ഭിന്നതകള്‍ക്കിടമില്ല; കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പ്രചരിപ്പിക്കാന്‍ ലഖ്‌നൗവില്‍ സൂഫി സംവാദം

മോദി നമ്മുടെ സഹോദരന്‍, ഭിന്നതകള്‍ക്കിടമില്ല എന്ന മുദ്രാവാക്യമാണ് സംവാദം സമുദായാംഗങ്ങള്‍ക്കിടയില്‍ മുന്നോട്ടുവയ്ക്കുന്നത്.

Published by

ലഖ്നൗ: മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളുടെ പ്രചാരണം മുന്‍നിര്‍ത്തി ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ‘സൂഫി സംവാദ് മഹാ അഭിയാന്‍’ സംഘടിപ്പിച്ചു. മോദി നമ്മുടെ സഹോദരന്‍, ഭിന്നതകള്‍ക്കിടമില്ല എന്ന മുദ്രാവാക്യമാണ് സംവാദം സമുദായാംഗങ്ങള്‍ക്കിടയില്‍ മുന്നോട്ടുവയ്‌ക്കുന്നത്.

കേന്ദ്ര സര്‍ക്കാരും യുപിയിലെ മുസ്ലിം ജനതയുടെ പിന്നാക്കാവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു.

വികസന പദ്ധതിയില്‍ ഒരു തരത്തിലുള്ള കുറവുമില്ല. എല്ലാ വിഭാഗങ്ങളെയും തുല്യമായി കണക്കാക്കി. ഇതുമൂലം ന്യൂനപക്ഷ സമൂഹങ്ങളുടെ സ്ഥിതി സമീപകാലത്ത് മെച്ചപ്പെട്ടു. അതേസമയം മറ്റെല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മുസ്ലീങ്ങള്‍ വോട്ടു ബാങ്ക് മാത്രമാണ്. മോദിക്ക് കുടുംബാംഗങ്ങളും, അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ മുത്തലാഖ് സമ്പ്രദായം രാജ്യത്ത് നിന്ന് ഇല്ലാതാക്കി. മുസ്ലീം സഹോദരിമാരുടെ ആത്മവിശ്വാസം ഉയര്‍ത്തി. ജീവിതം തന്നെ മാറ്റിമറിച്ച നടപടിയാണതെന്ന് മുസ്ലീം വനിതകള്‍ ഇന്ന് തുറന്നു പറയുന്നു.

മോദി സര്‍ക്കാര്‍ ഒരു സമുദായത്തോടും ഒരു വിവേചനവും നടത്തിയിട്ടില്ല, സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നേരത്തെ, 2022 ല്‍ ബിജെപി മുസ്ലീം സമൂഹത്തിലെ പിന്നാക്കക്കാരായ പാസ്മണ്ട വിഭാഗത്തിന്റെ യോഗം വിളിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by