കോഴിക്കോട്: വേണ്ടത്ര രേഖകളില്ലാതെ എക്സൈസ് ഉദ്യോഗസ്ഥനായ സന്ദീപ് നൈനെ കേരള പോലീസ് പിടിച്ചുകൊണ്ടുപോയതായി പരാതി. സന്ദീപിന്റെ ഭാര്യ രേണുവാണ് പരാതി നല്‍കിയത്. കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
12ാം തീയതി വ്യാഴാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രാവിലെ ഏഴു മണി കഴിഞ്ഞ് ഔദ്യോഗിക വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശരിയായ രേഖകളോ വാറന്റുകളോ ഇല്ലാതെ പരിശോധന നടത്തുകയും സന്ദീപിനെ പിടിച്ചുകൊണ്ടു പോകുകയും ആയിരുന്നു. കോഴിക്കോട് സെന്‍ട്രല്‍ ടാക്സ് & സെന്‍ട്രല്‍ എക്സൈസ് കമ്മീഷണറേറ്റിലെ ഇന്‍സ്പെക്ടറാണ് സന്ദീപ് നൈന്‍
വീട് മുഴുവന്‍ തിരഞ്ഞെങ്ങിലും പോലീസിന് ഒന്നു ലഭിച്ചില്ല. തുടര്‍ന്ന് സമന്‍സും വാറന്റും കൂടാതെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ അവര്‍ തന്റെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ സന്ദീപിനെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നോ എന്ത് കുറ്റങ്ങളാണ് ചുമത്തിയതെന്നോ തന്നോട് സൂചിപ്പിച്ചില്ലെന്നും രേണു പറഞ്ഞു. സംഭവത്തില്‍ തന്നിക്കും കുട്ടികള്‍ക്കും മാനസിക ബുദ്ധിമുട്ടുണ്ടായെന്നും അവര്‍ പരാതിയില്‍ സൂചിപ്പിച്ചു.
സന്ദീപിനൊപ്പം തങ്ങളുടെ കാറും പോലീസ് കൊണ്ടുപോയി. കൃത്യമായ കാരണമോ രേഖകളോ കാണിക്കാതെ ഭര്‍ത്താവിന്റെ സ്വകാര്യ മൊബൈല്‍ ഫോണും തട്ടിയെടുത്തു. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ പ്രത്യക്ഷമായ ലംഘനവും അതുപോലെ സ്വത്ത് അനധികൃതമായി പിടിച്ചെടുക്കലും ആണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അന്നേ ദിവസം രാവിലെ പത്തരയോടെ തന്റെ ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡമിറ്റ് ചെയ്തിട്ടുണ്ടെന്നും ഒരു ഫോണ്‍ കോള്‍ വന്നു.
കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീണുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ തന്റെ ഭര്‍ത്താവ് ആരോഗ്യവാനാണെന്നും. തളര്‍ന്നുവീണത് മാനസിക ശാരീരിക പീഡനങ്ങള്‍ കാരണമാണ്. അതിനാല്‍ സംഭവത്തില്‍ ശക്തമായ അന്വഷണം വേണമെന്ന് സന്ദീപിന്റെ ഭാര്യ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: