ഇന്ന് ലോക വിദ്യാർത്ഥി ദിനം. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിന്റെ 92-ാം ജന്മദിനം. കലാമിന്റെ വിദ്യാഭ്യാസ സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം ഓർക്കുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലും സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിലും മത്സരാധിഷ്ടിത ഭാവിയുടെ നവീകരണത്തിനും സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിലും അദ്ധ്യാപകർ നിർണായക പങ്കുവഹിക്കുമെന്ന് എപിജെ അബ്ദുൾ കലാം വിശ്വസിച്ചു.
മുൻ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതി മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ആചരണം നടക്കുന്നത്. നാല് പതിറ്റാണ്ടോളം അദ്ദേഹം ജിആർഡിഒയിൽ സേവനം അനുഷ്ടിച്ചിരുന്നു. ഡോ.കലാമിന്റെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത അചഞ്ചലമായിരുന്നു.
രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതി എന്ന നിലയിൽ കാലാവധി അവസാനിച്ചതിന് പിന്നാലെ അദ്ദേഹം അദ്ധ്യാപക ജീവിതത്തിലേക്ക് മടങ്ങി. വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിലും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലും സാങ്കേതിക വിദ്യയിലൂടെ പഠനം വളർത്തിയെടുക്കുന്നതിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഭാവിയെ മത്സരബുദ്ധിയോടെ നേരിടാൻ സജ്ജരാക്കുന്നതിനും അദ്ധ്യപകർ നിർണായക പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഡോ.കലാം തന്റെ വിദ്യാർത്ഥികളെ അവരുടെ ഏറ്റവും മികച്ച പതിപ്പുകളാകാൻ പ്രോത്സാഹിപ്പിച്ചിരുന്നു.
നിങ്ങൾ പരാജയപ്പെടുകയാണ് എങ്കിൽ ഒരിക്കലും ആ ശ്രമം ഉപേക്ഷിക്കരുത്. കാരണം പരാജയം എന്നാൽ പഠനത്തിലെ ആദ്യശ്രമം എന്നാണ്. അല്ലാതെ ഇതൊരിക്കലും അവസാനമല്ല. എൻഡ് എന്നത് പ്രയത്‌നം ഒരിക്കലും മരിക്കില്ല എന്നാണ് അർത്ഥമാക്കുന്നത്. നോ എന്നത് അടുത്ത അവസരം എന്നാണ് കരുതേണ്ടതെന്നും ഇതിലൂടെ പോസിറ്റീവ് വീക്ഷണം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: