ചാത്തന്നൂര്‍: പള്ളിക്കല്‍ മൂതല സിമി മന്‍സിലില്‍ സീനത്തിന് ഉരുക്കള്‍ മക്കളെ പോ
ലെയാണ്. വളര്‍ത്തി വലുതാക്കിയ ഉരുക്കളെ കൈമാറാന്‍ സീനത്ത് തയ്യാറല്ലെന്ന് മാത്രമല്ല മരമടി മത്സരമെന്നാല്‍ സീനത്തിന് ജീവനാണ്. മത്സരമായാലും പ്രദര്‍ശനമായാലും സീനത്തിന്റെ ഉരുക്കള്‍ എത്തിയിരിക്കും. ഗോപൂജയടക്കമുള്ള ആചാരാനുഷ്ടാങ്ങളോടെയാണ് സീനത്ത് ഉരുക്കളെ മത്സരത്തിനിറക്കുന്നത്.
ജയവും തോല്‍വിയും സീനത്തിന് പ്രശ്‌നമല്ല. വാശിയും വൈരാഗ്യവുമില്ലാതെ മത്സരത്തെ മത്സരമായി തന്നെ കാണുന്ന സീനത്തിന് ഈ രംഗത്തെ സഹോദരങ്ങള്‍ ഏറെയാണ്. കാളയോട്ടക്കാരാണ് ഭര്‍ത്താവും മകനും മരുമകനും. മകന്‍ വിദേശത്താണ്. ഇപ്പോള്‍ മകന്‍ മുന്‍കൈ എടുത്താണ് ഉരുക്കളെ പരിപാലിക്കുന്നത്. ദീര്‍ഘനാളായി മത്സരങ്ങള്‍ നടക്കുന്നില്ലെങ്കിലും ഇപ്പോഴും രണ്ട് ജോഡി ഉരുക്കളുണ്ട്. പള്ളിക്കല്‍ തന്നെ നാലര ഏക്കറോളം വസ്തുവില്‍ നെല്‍കൃഷിയും മറ്റ് കൃഷികളുമുണ്ട്. ഭര്‍ത്താവ് നൗഷാദിനും മരുമകനും ഒപ്പമാണ് സീനത്ത് മത്സരത്തിനെത്തിയത്. ആര്‍. അജയകുമാര്‍ ആണ് സീനത്തിന്റെ മുഖ്യ ഓട്ടക്കാരന്‍.
സിമി നൗഷാദ്, സിബിന്‍ഷായുമാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: