ആംസ്റ്റര്ദാം: കരിയറില്‍ 125 അന്താരാഷ്ട്ര ഗോളുകള്‍ തികച്ച് പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്നലെ നടന്ന യൂറോ യോഗ്യതയില്‍ സ്ലൊവാക്യയ്ക്കെതിരെ ഇരട്ട ഗോള്‍ നേടിക്കൊണ്ടാണ് താരം ഗോള്‍വേട്ടയില്‍ മാന്ത്രിക സംഖ്യ തികച്ചത്.
തന്റെ 202-ാം രാജ്യാന്തര മത്സരത്തിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോള്‍ വേട്ട. യൂറോ യോഗ്യതയില്‍ ഇതിന് മുമ്പത്തെ മത്സരത്തല്‍ റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കി നിന്ന പോര്‍ചുഗല്‍ ഗ്രൂപ്പ് ജെയില്‍ ഇന്നലെ സ്ലൊവാക്യയെ കീഴടക്കിയതോടെ യൂറോ 2024 യോഗ്യത ഉറപ്പിച്ചു. 3-2നായിരുന്നു പോര്‍ചുഗലിന്റെ വിജയം. സ്വന്തം തട്ടകത്തിലായിരുന്നു പോര്‍ചുഗല്‍ സ്ലൊവാക്യയുമായി ഏറ്റുമുട്ടിയത്. മത്സരത്തില്‍ പോര്‍ചുഗലിനായി ആദ്യം ഗോള്‍ നേടിയത് ഗോന്‍സാലോ റാമോസ് ആണ്. ഡേവിഡ് ഹാന്കോയും സ്റ്റാനിസ്ലാവ് ലബോട്കയും സ്ലൊവാക്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടി.
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ ടീമുകളാണ് പോര്‍ച്ചുഗലിനൊപ്പം യൂറോ 2024ന് യോഗ്യത ഉറപ്പിച്ച മറ്റ് രണ്ട് ടീമുകള്‍. ഈ മൂന്ന് ടീമുകളാണ് ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പിന് ആദ്യമേ യോഗ്യത നേടിയിരിക്കുന്നത്.
ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ അവരുടെ നാട്ടില്‍ വച്ചാണ് ഫ്രഞ്ച് പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ ഇരട്ടഗോളോടെ തിളങ്ങിയ മത്സരത്തില്‍ ഏഴാം മിനിറ്റിലും 53-ാം മിനിറ്റിലുമാണ് ഗോള്‍ കണ്ടെത്തി്. ഇതിനെതിരെ നെതര്‍ലന്‍ഡ്സിനായി 83-ാം മിനിറ്റില്‍ ക്വിലിന്ഡ്സ്കി ഹാര്ട്ട്മാന് ആശ്വാസഗോള്‍ നേടി. 2-1ന്റെ വിജയത്തോടെയാണ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് യോഗ്യത ഉറപ്പാക്കിയത്. 1988 മുതല്‍ യൂറോ കപ്പിലെ സ്ഥിര സാന്നധ്യമാണ് ഫ്രഞ്ച് പട.
ഗ്രൂപ്പ് എഫില്‍ ഇന്നലെ ഓസ്ട്രിയയെ തോല്‍പ്പിച്ചാണ് ബെല്‍ജിയം യോഗ്യത ഉറപ്പിച്ചത്. 3-2നായിരുന്നു ബെല്‍ജിയത്തിന്റെയും വിജയം. ദോദി ലുകെബാകിയോ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റൊമേലു ലുക്കാക്കു ആണ് വിജയമുറപ്പിച്ച ഗോളടിച്ചത്. 58-ാം മിനിറ്റില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയ ബെല്‍ജിയത്തിനെതിരെ 72, 84 മിനിറ്റുകളില്‍ ഓസ്ട്രിയ തിരിച്ചടിച്ചു.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ഗ്രീസ് അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ബോസ്നിയ ഹെല്സെങ്കോവ ലിയെച്ചെന്സ്റ്റെയിനെയും അതേ മാര്‍ജിനില്‍ കീഴടക്കി. ഐസ്ലന്ഡും ലക്സംബര്‍ഗും ഏറ്റുമുട്ടിയ മത്സരം ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: