തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം 2024 ജനുവരി 4 മുതല്‍ 8 വരെ കൊല്ലം ജില്ലയില്‍ 24 വേദികളിലായി നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനകലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. ഇതിനൊപ്പം ദിശ എക്‌സിബിഷന്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടത്തും.
കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. പന്ത്രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ഗവ, എയ്ഡഡ്, ഗവ. അംഗീകൃത അണ്‍ എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെയും ഭിന്നശേഷിയുള്ള ജനറല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടേയും 24-ാമത് സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം 2023 നവംബര്‍ 9 മുതല്‍ 11 വരെ എറണാകുളം കളമശ്ശേരി ഗവ. വിഎച്ച്എസ്എസില്‍ നടക്കും. 1600ഓളം വിദ്യാര്‍ഥികള്‍ മാറ്റുരയ്‌ക്കും. മന്ത്രി പറഞ്ഞു.
ഈ മാസം 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന കായികമേളയുടെ ഒരുക്കങ്ങള്‍ പൂ
ര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം
ഈ മാസം 16,17,18 തീയതികളില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആന്‍ഡ് പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: