കൊച്ചി: ക്ഷാമബത്ത നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കേരള കാര്‍ഷിക സര്‍വകലാശാല ജീവനക്കാര്‍ നിയമയുദ്ധത്തിലേക്ക്.
സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിലും കേന്ദ്ര ജീവനക്കാര്‍ക്ക് കുടിശിക ഇല്ലാതെ ക്ഷാമബത്ത വിതരണം ചെയ്തിട്ടും മൂന്ന് വര്‍ഷത്തിലധികമായി സര്‍വകലാശാല ജീവനക്കാര്‍ക്ക് ക്ഷാമബത്ത നിഷേധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതിനെതിരെ ഒരു കൂട്ടം ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കൂടിയായ അനൂപ് ശങ്കരപ്പിള്ളയാണ് ഹര്ജിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: