തിരുവനന്തപുരം: വ്യവസായമെന്ന രൂപത്തില്‍ തോട്ടം മേഖലയില്‍ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കുമെന്ന് മന്ത്രി പി. രാജീവ്. വാണിജ്യപ്രാധാന്യമുള്ള ഫലവൃക്ഷങ്ങള്‍ ഇടവിളയായി ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റുമായി (ഐഐഎം കോഴിക്കോട്) വ്യവസായ വാണിജ്യ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്ലാന്റേഷന്‍സ് സ്പെഷല്‍ ഓഫീസര്‍ എസ്. ഹരികിഷോറും കോഴിക്കോട് ഐഐഎമ്മിലെ മെന്റര്‍ പ്രൊഫ. ആനന്ദകുട്ടനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: