ഇംഫാല്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ഐഡിബിഐ) മണിപ്പൂരില്‍ എഴുനൂറ് കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. മണിപ്പൂര്‍ സ്റ്റേറ്റ് ക്രെഡിറ്റ് ഗ്യാരന്റി സ്കീമിന്റെ (എംസിജിഎസ്) ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഐഡിബിഐയുടെ നിക്ഷേപം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 28,000 യുവാക്കള്‍ക്ക് തൊഴില്‍ നല്കാന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പദ്ധതിയുടെ കീഴില്‍ 50,000 രൂപ വീതം നല്‍കും. ആദ്യ ഘട്ടത്തില്‍ 200 പേര്‍ക്കായിരിക്കും തുക വിതരണം ചെയ്യുക. നിലവില്‍ 38 പേര്‍ക്ക് നല്‍കാനുള്ള തുക സര്‍ക്കാരിന്റെ പക്കലുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സ്വദേശങ്ങളിലേക്ക് തിരികെയെത്തിയാല്‍ വണ്‍ ഫാമിലി വണ്‍ ലൈവ്ലിഹുഡ് പദ്ധതി പ്രകാരം ലോണുകള്‍ക്ക് അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.ഇതിനായി ഓരോരുത്തരും അവരവരുടെ ജോലി ഇരട്ടിവേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) രജിസ്ട്രേഷനുകളുടെ എണ്ണത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാമിന് തൊട്ടു പിന്നിലാണ് മണിപ്പൂര്‍. 51,199 രജിസ്ട്രേഷനുകളാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: