കരുനാഗപ്പള്ളി: ആവശ്യങ്ങളെയും അത്യാഗ്രഹങ്ങളെയും തിരിച്ചറിയുന്നതാണ് ജീവിതത്തിലെ വിജയമെന്നും ഗുരുക്കന്മാരെ എന്നും സ്മരിക്കുന്നത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണെന്നും കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരം നീങ്ങിയാല്‍ മാത്രമേ മനസില്‍ സന്തോഷമുണ്ടാകുകയുള്ളൂവെന്നും പണം യജമാനനാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിന്റെ പ്രതീക്ഷ വിദ്യാര്‍ത്ഥികളിലാണെന്ന് അമൃത വിശ്വവിദ്യാപീഠത്തിന്റെ ചാന്‍സലര്‍ കൂടിയായ മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ചടങ്ങില്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അധ്യക്ഷനായി. ടിസിഎസ് ചീഫ് ടെക്നോളജി ഓഫീസര്‍ ഡോ. ഹാരിക് വിന്, സാന്റിയാഗോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ എംബഡഡ് മൈക്രോസിസ്റ്റംസ് പ്രൊഫസര്‍ ഡോ. രാജേഷ് ഗുപ്ത, ബെംഗളൂരു അമൃത സ്കൂള്‍ ഓഫ് ബിസിനസ് ഫാക്കല്‍റ്റി ഡോ. അജയ് ഷാ, അമൃത വിശ്വവിദ്യാപീഠം വിസി ഡോ. വെങ്കട്ട് രംഗന്, അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി തുടങ്ങിയവര്‍ സംസാരിച്ചു.
25 പിഎച്ച്ഡിക്കാരടക്കം, 1668 വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: