ഫുട്ബാള്‍ താരം റൊണാള്‍ഡോയുടെ കടുത്ത ആരാധികയാണ് ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമി. റൊണാള്‍ഡോയും ഫത്തേമ ഹമാമിയും കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രവും റൊണാള്‍ഡോ ഫത്തേമ ഹമാമിയെ ചുംബിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അറബ് രാജ്യങ്ങളില്‍ ശിക്ഷ റൊണാള്‍ഡോയ്ക്ക് നല്‍കുമെന്ന വാര്‍ത്ത പ്രചരിച്ചത്. എഎഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ഇറാന് ഫുട് ബാള്‍ ക്ലബ്ബായ പ്രെസ് പൊളിസുമായി കളിക്കാന്‍ റൊണാള്‍ഡോ ഇറാനില്‍ എത്തിയപ്പോഴാണ് ഇറാനിലെ ചിത്രകാരിയായ ഫത്തേമ ഹമാമിയെ കണ്ടത്.
അറബ് സദാചാര നിയമപ്രകാരം റൊണാള്‍ഡോ ചെയ്തത് വിവാഹിതനായ ഒരാളുടെ പരസ്ത്രീ ഗമനം എന്ന കുറ്റമാണ്. ഇത് അറബ് രാജ്യങ്ങളില്‍ വലിയ കുറ്റമാണ്. റൊണാള്‍ഡോ ഭാര്യയല്ലാത്ത ഒരു സ്ത്രീയെ ചുംബിക്കുകയും കെട്ടിപ്പുണരുകയുമാണ് ചെയ്തത്. ഇതോടെ ഇറാനിലെ നിരവധി അഭിഭാഷകര്‍ ഇറാന് സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയും റൊണാള്‍ഡോയ്ക്ക് 99 അടി ശിക്ഷയായി നല്കാന് ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെ കളിക്കാരനായിരുന്ന റൊണാള്‍ഡോ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബ്ബിലേക്ക് മാറുകയായിരുന്നു. അല്‍ നാസര്‍ ക്ലബ്ബും ഇറാനിലെ പ്രസ് പൊളിസ് ക്ലബും തമ്മില്‍ എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടാന്‍ ഇറാനില്‍ എത്തിയപ്പോഴാണ് റൊണാള്‍ഡോ ഇത്തരമൊരു വിവാദത്തില്‍ പെട്ടത്. റൊണാള്‍ഡോയ്ക്ക് ഇറാന് സര്‍ക്കാര്‍ 99 അടി ശിക്ഷയായി നല്‍കുമെന്ന് പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. കടുത്ത മതയാഥാസ്ഥിതികരാജ്യമാണ് ഇറാന്. പക്ഷെ ലോകമെമ്പാടുനിന്നും സമ്മര്ദ്ദമേറിയതോടെ റൊണാള്‍ഡോയുടെ മാതൃരാജ്യമായ സ്പെയിനിലെ ഇറാന് എംബസി തന്നെ കാര്യം വ്യക്തമാക്കി. റൊണാള്‍ഡോയ്ക്ക് ശിക്ഷയായി 99 അടി കൊടുക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നായിരുന്നു ഇറാന് എംബസി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതോടെ ലോകമെമ്പാടുമുള്ള റൊണാള്‍ഡോ ആരാധകര്‍ക്ക് ആശ്വാസമായി. എഎഫ്സി ചാമ്പ്യന്‍ ഷിപ്പില്‍ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബായ അല്‍ നാസര്‍ ഇറാനിലെ ക്ലബ്ബായ പ്രസ് പൊളിസിനെ 2-0ന് തോല്പിച്ചിരുന്നു. കളിക്കളത്തില്‍ റൊണാള്‍ഡോയെ ഒരു നോക്ക് കാണാനും തൊടാനും നൂറുകണക്കിന് ഇറാന് ഫൂട് ബാള്‍ ഭ്രാന്തന്മാര് സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതായും വാര്‍ത്തയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: