ലഖ്നൗ യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ യുപിയിലെ തൊഴിലില്ലായ്മ 2.6 ശതമാനമായി കുറഞ്ഞു. 2022-23ലെ കണക്ക് പ്രകാരമാണിത്.
പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ (പിഎല്‍എഫ് എസ്) കണക്ക് പ്രകാരം 2017-18 കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 6.1 ശതമാനം ആയിരുന്നു. എന്നാല്‍ 2022-23 കാലത്ത് അത് 3.4 ശതമാനമായി കുറഞ്ഞു. – സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് തൊഴില്‍ നല്‍കുക വഴി അഭൂതപൂര്‍വ്വമായ പുരോഗതിയാണ് തൊഴില്‍ രംഗത്തുണ്ടായത്. 6.5 വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി. ഇത് യുവാക്കളെ ശാക്തീകരിച്ചു. ഇപ്പോഴും തൊഴില്‍ മേളകളുടെ (റോസ്ഗര് ദൗത്യം) പേരില്‍ യുവാക്കള്‍ക്ക് നിയമനഉത്തരവുകള്‍ നല്‍കിവരുന്നുണ്ട്. – യുപി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: