ആലപ്പുഴ: കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ ഉടുപ്പ് മാറുന്നപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ തല്ലുമേടിക്കുന്നയാള്‍, ഗണേശും അച്ഛനും കൂടി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്.ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’. താനിതൊക്കെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ എംഎല്‍എയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: