Categories: KeralaKozhikode

കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേട്, ഇ ഡി വന്നുകൂടെന്നില്ല; എ.കെ.ബാലന്‍

കണക്ക് ഒപ്പിക്കാനായി കള്ള പേരിലും കളളയൊപ്പിട്ടും ചിട്ടികള്‍ ഉണ്ടാക്കുകയാണ്

Published by

കോഴിക്കോട്: കെഎസ്എഫ്ഇയില്‍ ഗുരുതര ക്രമക്കേടാണ് നടക്കുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. ഉദ്യോഗസ്ഥരെ വേദിയിലിരുത്തിയാണ് വിമര്‍ശനം.

കോഴിക്കോട് കെഎസ്എഫ്ഇ സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കെയാണ് മുന്‍ മന്ത്രി കൂടിയായ ബാലന്‍ ഇങ്ങനെ പറഞ്ഞത്.. കൊള്ളച്ചിട്ടികള്‍ ഉള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് കെഎസ്എഫ്ഇയില്‍ നടക്കുന്നത്.

കണക്ക് ഒപ്പിക്കാനായി കള്ള പേരിലും കളളയൊപ്പിട്ടും ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാനാകുമെന്നും ബാലന്‍ ചോദിച്ചു.

നല്ല പേരുണ്ടായിരുന്ന സ്ഥാപനത്തിനാണ് ഇത്തരം ആരോപണം നേരിടേണ്ടി വരുന്നത്. ഇതുകൊണ്ട് ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ ബാലന്‍, ഇഡി നാളെ കെഎസ്എഫ്ഇയിലും കയറികൂടെന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by