ന്യൂഡൽഹി: ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എത്തി. ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷാട്ര വിമാനത്താവളത്തിലാണ് രണ്ടാം ഘട്ടമായി വിമാനം എത്തിയത്. 235 പേരാണ് യാത്രസംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 33 പേർ മലയാളികളാണ്.
കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി അശ്വവിൻ കെ. വിജയ്, ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്തപുരം പേരൂർക്കട സ്വദേശി ശ്രീഹരി.
കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി ബിനു ജോസ്, എറണാകുളം മുവാറ്റുപുഴ സ്വദേശി ജോഷ്മി ജോർജ്, പത്തനംതിട്ട തിരുവല്ല സ്വദേശി.സോണി വർഗീസ് കെയർ ഗീവർ, ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിൾ കെയർ ഗീവർ, കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ, കെയർ ഗീവർ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ജെസീന്ത ആന്റണി,
കാസർഗോഡ് ബദിയടുക്ക സ്വദേശി അനിത ആശ, കെയർ ഗീവർ ആലപ്പുഴ ഹരിപ്പാട് സ്വദേശി അരുൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ, മകൾ ഗൗരി അരുൺ.
എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആർ, ഇടുക്കി അടിമാലി സ്വദേശി നീലിമ ചാക്കോ. കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേൽ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്സൺ ടൈറ്റസ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജോസ്ന ജോസ്, കെയർ ഗീവർ കണ്ണൂർ ചിറയ്ക്കൽ സ്വദേശി നിവേദിത ലളിത, രവീന്ദ്രൻ, പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി അമ്പിളി ആർ വി, തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി വിജയകുമാർ പി, ഭാര്യ ഉഷ ദേവി, മകൾ അനഘ യു വി, തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ദ്വിതി പിള്ള എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. ഇതിൽ ഇടുക്കി കട്ടപ്പന സ്വദേശി അലൻ ബാബു, വയനാട് സ്വദേശി വിൻസന്റ് എന്നിവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങി. യാത്രാ സംഘത്തിൽ 20 ഓളം പേർ വിദ്യാർത്ഥികളാണ്. കെയർ ഗീവറായി ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: