കോഴിക്കോട്: പി.വി. ഗംഗാധരന്റെ നിര്യാണത്തില്‍ ആഴ്ചവട്ടത്തെ കേരളകലയിലും പൊതുദര്‍ശനത്തിന് വെച്ച ടൗണ്‍ഹാളിലും പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, മാതൃഭൂമി എംഡി എം.വി. ശ്രേയാംസ് കുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന് എംപി, പി.വി. അബ്ദുള്‍ വഹാബ് എംപി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, പി. ജയരാജന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനും വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റുമായ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ സഹബൗദ്ധിക് പ്രമുഖ് പി.പി. സുരേഷ്ബാബു, എന്‍. ഹരിഹരന്, രഞ്ജിത്ത്, സത്യന് അന്തിക്കാട്, സുരഭി ലക്ഷ്മി, യു.കെ. കുമാരന്, വി.ആര്. സുധീഷ്, തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രിമാരായ അനുരാഗ് സിങ് ഠാക്കൂര്‍, വി. മുരളീധരന്, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുടങ്ങി പ്രമുഖര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: