അഹമ്മദാബാദ് : ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരായ ഏകദിന ലോകകപ്പ് മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ കളിക്കുമെന്ന് സൂചന. ശുഭ്മാന്‍ ഗില്‍ കായികക്ഷമത 99 ശതമാനവും വീണ്ടെടുത്തെന്ന് നായകന് രോഹിത് ശര്‍മ്മ പറഞ്ഞു.
ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ഓസ്ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്ക് കളിക്കാനായില്ല.എന്നാല്‍ വ്യാഴാഴ്ച രാവിലെ അഹമ്മദാബാദില്‍ ശുഭ്മാന്‍ ഗില്‍ നെറ്റ്സില്‍ പരിശീലനം നടത്തി.
കഴിഞ്ഞ ആഴ്ച, ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിനായി ചെന്നൈയിലെത്തിയ ഗില്ലിന് ഡെങ്കി പനി ബാധിച്ചിരുന്നു.പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അടുത്ത ദിവസം നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം വൈകുന്നേരം ആശുപത്രി വിട്ടിട്ടും ദല്‍ഹിയില്‍ നടന്ന അഫ്ഗാനിസ്ഥാമെതിരായ മത്സരത്തില്‍ നിന്ന് ബിസിസിഐ ഗില്ലിനെ ഒഴിവാക്കി.
വ്യാഴാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു മണിക്കൂറിലധികം പരിശീലനത്തിന് ഗില്‍ ചെലവഴിച്ചു. ഗില്ലിന് വേണ്ടി
ആറ് നെറ്റ് ബൗളര്‍മാരെയും ഒരു ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റിനെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: