ന്യൂദല്‍ഹി: പി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ രക്ഷാബന്ധന്‍ കെട്ടികൊടുത്ത് മെക്‌സിക്കന്‍ സെനറ്റ് പ്രസിഡന്റ് അന ലിലിയ റിവേര. രക്ഷാബന്ധന്‍ കെട്ടി നല്‍കിയ അന ലിലിയ റിവേരയെ ശിരസ്സില്‍ കൈ വച്ച് നരേന്ദ്രമോദി അനുഗ്രഹിച്ചു. പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തില്‍ ഹൃദയം നിറഞ്ഞ റിവേര, തന്റെ രണ്ട് കൈകളും ഹൃദയത്തോട് ചേര്‍ത്ത് അനുഗ്രഹം സ്വീകരിച്ചു. തുടര്‍ന്ന്, ഇരവരും പരസ്പരം കൈ കൂപ്പി നമസ്‌കാരം പറഞ്ഞു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ഹൃദയസ്പര്‍ശിയായ നിമിഷമാണ് പി20 ഉച്ചകോടിക്കിടെ അരങ്ങേറിയത്. ഇന്ത്യയും മെക്‌സിക്കോയും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയാണ് പ്രതീകാത്മക പ്രവൃത്തിയിലൂടെ വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങളും പങ്കിടുന്ന ഐക്യം ഇത് വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പി20 ഉച്ചകോടിയിലെ വൈകാരിക നിമിഷത്തെ പുറംലോകത്തെത്തിച്ചത്.
For Hon’ble PM Shri @narendramodi ji, International relations is much beyond diplomacy and balance of power. It’s about creating bonds that outlive individuals and forge a new path for coming generations.
A special moment from today’s #P20Summit as President of the Mexican… pic.twitter.com/jVrqjUpz7P
— Anurag Thakur (@ianuragthakur) October 13, 2023
രക്ഷാബന്ധന്‍ വേളയില്‍ സാധാരണയായി ആചരിക്കുന്ന ഈ രാഖി കെട്ടല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര നേതാക്കള്‍ക്ക് സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും മനോഹര സന്ദേശം കൈമാറി. 9-ാമത് പി20 ഉച്ചകോടിയാണ് ഇന്ന് നടന്നത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിവയ്‌ക്കുള്ള പാര്‍ലമെന്റുകള്‍’ എന്നതാണ് ഈ വര്‍ഷത്തെ പി20 ഉച്ചകോടിയുടെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: