വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.belindia.in- ല്‍
ഓണ്‍ലൈനായി ഒക്‌ടോബര്‍ 28 വരെ അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) പരസ്യ നമ്പര്‍ 17556/ഒഞ/അഹഹ കിറശമ പ്രകാരം ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
പ്രൊബേഷണറി എന്‍ജിനീയര്‍, ഒഴിവുകള്‍ 205, യോഗ്യത: ബിഇ/ബിടെക് (ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്), പ്രായപരിധി 25 വയസ്. (ഇലക്‌ട്രോണിക്‌സ് 124, മെക്കാനിക്കല്‍ 63, കമ്പ്യുട്ടര്‍ സയന്‍സ് 18 എന്നിങ്ങനെയാണ് ബ്രാഞ്ച് അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍).
പ്രൊബേഷണറി ഓഫീസര്‍ (എച്ച്ആര്‍), ഒഴിവുകള്‍ 12, യോഗ്യത: ദ്വിവത്‌സര എംബിഎ/എംഎസ്ഡബ്ല്യു/പിജി ഡിഗ്രി/ഡിപ്ലോമ (എച്ച്ആര്‍/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/പെര്‍സണേല്‍ മാനേജ്‌മെന്റ്), പ്രായപരിധി 25 വയസ്.
പ്രൊബേഷണറി അക്കൗണ്ട്‌സ് ഓഫീസര്‍, ഒഴിവുകള്‍ 15, യോഗ്യത: സിഎ/സിഎംഎ ഫൈനല്‍. പ്രായപരിധി 30 വയസ്. യോഗ്യതാപരീക്ഷ ഫസ്റ്റ്ക്ലാസില്‍ പാസായിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മിനിമം പാസ് ക്ലാസ് മതി. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദമായ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.bel-india.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കില്‍ ബാംഗ്ലൂര്‍, ഗാസിയാബാദ്, പൂനെ, ഹൈദ്രാബാദ്, ചെന്നൈ മച്ചിലിപട്ടണം, പഞ്ചകുല, കൊദ്വാര, നവിമുംബൈ എന്നിവിടങ്ങളിലുള്ള ബെല്‍ യൂണിറ്റ്/ഓഫീസുകളില്‍ നിയമിക്കും. ഇന്ത്യയിലെവിടെയും ജോലിചെയ്യാന്‍ ബാധ്യസ്ഥമാണ്. 12.5
പ്രതികരിക്കാൻ ഇവിടെ എഴുതുക