ന്യൂദല്‍ഹി: രാജ്യത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതായി സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ കാണുന്നു. ഈ വര്‍ഷം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ നിരക്ക് 4.2 ശതമാനം പോയിന്റ് വര്‍ദ്ധിച്ച് 37 ശതമാനമായിട്ടുണ്ടെന്നാണ് കണക്ക്.
സര്‍ക്കാര്‍ നയങ്ങളാണ് ഈ കുതിച്ച് ചാട്ടത്തിന് പിന്നിലെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. സ്ത്രീകളുടെ സാമൂഹ്യ,സാമ്പത്തിക, രാഷ്ട്രീയ വികാസത്തിനായി സര്‍ക്കാര്‍ നയസംരംഭങ്ങള്‍ നടപ്പിലാക്കുന്ന കാര്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വ സൗകര്യം, ജോലിസ്ഥലത്തെ സുരക്ഷ എന്നിവയ്ക്കായുള്ള വലിയ തോതിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.ഈ മേഖലകളിലെ നയങ്ങളും നിയമനിര്‍മ്മാണങ്ങളും സര്‍ക്കാരിന്റെ ‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന’ അജണ്ട ലക്ഷ്യമിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: