Categories: India

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കല്ലേറിൽ ട്രെയിനിന്‍റെ ജനൽ ചില്ല് പൊട്ടി.

Published by

ജയ്പൂർ: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഇക്കുറി രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. ഉദയ്പൂർ സിറ്റി-ജയ്പൂർ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് നടന്നത്.

റയാല സ്റ്റേഷനിലൂടെ കടന്നു പോകവെയായിരുന്നു വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് പൊട്ടി. സി7 കോച്ചിലെ ജനലിന്റെ ചില്ലാണ് തകർന്നിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.യാത്രക്കാർക്കോ മറ്റ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

റയാല സ്‌റ്റേഷൻ മാസ്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

വന്ദേഭാരതിന് നേരെ കല്ലേറ് ; ഇതുവരെയുള്ള നഷ്ടം 55 ലക്ഷം
വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ നടക്കുന്ന കല്ലേറില്‍ 2019 മുതല്‍ റെയില്‍വേയ്‌ക്ക് 55 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് 2023 ജൂലായ് മാസത്തില്‍ റെയില്‍വേയെ അറിയിച്ചിരുന്നു. 2023 ജൂലായ് മാസം വരെ കല്ലെറിഞ്ഞ 151 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പക്ഷെ ഇതുവരെ ഏതെങ്കിലും യാത്രക്കാര്‍ കൊല്ലപ്പെടുകയോ അവരുടെ സാധനങ്ങള്‍ മോഷണംപോവുകയോ ഒന്നും ഉണ്ടായിട്ടില്ല. ചില്ലുകളാണ് അധികവും തകരുന്നത്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ് കൂടുതലായി കല്ലെറിയുന്നത്. ഈ കല്ലേറ് ആസൂത്രിതമാണോ എന്നും റെയില്‍വേ പരിശോധിക്കുന്നുണ്ട്. കല്ലേറ് സംഭവം കൂടെക്കൂടെ നടക്കുന്ന ബ്ലാക് സ്പോട്ടുകളായ പ്രദേശങ്ങളില്‍ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by