ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ന്യൂസിലാന്‍ഡ് ഇന്ന് ഇറങ്ങുന്നു. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
ന്യൂസിലാന്‍ഡ് ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെ 9 വിക്ക്റ്റിന് തകര്‍ത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 99 റണ്‍സിനും പരാജയപ്പെടുത്തി.
ഇന്നത്തെ കളിയില്‍ ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ടീമിനെ നയിക്കാന്‍ തിരിച്ചെത്തും. പരിക്കുകാരണം കഴിഞ്ഞ ഏഴുമാസമായി വിട്ടുനിന്ന കെയ്ന്‍ വില്യംസണ് തിരിച്ചെത്തുന്നതോടെ കിവീസിന് കരുത്തുകൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ ലോകകപ്പിലെ ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്താണ് കിവീസ് പടയോട്ടം തുടങ്ങിയത്. നിലവില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഡെവണ്‍ കോണ്‍വെ, വില്‍ യങ്, രചിന് രവിന്ദ്ര, ടോം ലാഥം, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്കൊപ്പം വില്യംസണും ഇറങ്ങുന്നതോടെ കിവീസ് കരുത്ത് പതിന്മടങ്ങ് വര്‍ധിക്കുമെന്ന് കാര്യത്തില്‍തര്‍ക്കമില്ല. ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റ്നറും ഫെര്‍ഗൂസനും ഇഷ് സോധിയുമടങ്ങുന്ന ബൗളിങ് ഡിപ്പാര്‍ട്ട്മെന്റും അതികരുത്തരാണ്.
മൂന്നാം കളിക്കിറങ്ങുന്ന ബംഗ്ലാദേശ് രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെ ആ്റ് വിക്കറ്റിന് പരാജയപ്പെടുത്തിയ അവര്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 137 റണ്‍സിന് പരാജയപ്പെട്ടു. മുന്‍നിര ബാറ്റര്‍മാര്‍ മികച്ച ഫോമിലേക്കുയരാത്തതാണ് അവരുടെ പ്രധാന പ്രശ്നം.
ഓപ്പണര്‍ ലിറ്റണ്‍ ദാസ് ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ചുറി നേടിയെങ്കിലും രണ്ടാം കളിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ പരാജയപ്പെട്ടു. അതുപോലെ തന്‍സിദ് ഹസന്, മെഹ്ദി ഹസന് റാസ, മുഷ്ഫിഖര്‍ റഹിം, ഷക്കിബ് അല്‍ ഹസന് എന്നിവരും അവസരത്തിനൊത്തുയരുന്നില്ല. ഇന്ന് ഈ പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് മുന്‍താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ബംഗ്ലാദേശിന് ഒരു അട്ടിമറി വിജയം സ്വപ്നം കാണാന്‍ കഴിയു. മുസ്താഫിസൂര്‍ റഹ്മാനും തസ്കിന് അഹമ്മദും മെഹ്ദി ഹസനുമുള്പ്പെടുന്ന ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: