Categories: Kerala

കാട്ടാന കടന്നു പോയ വഴിയില്‍ വൃദ്ധന്റെ മൃതദേഹം; ആന ചവിട്ടിക്കൊന്നതെന്ന് വനം വകുപ്പ്

Published by

ഇരിട്ടി(കണ്ണൂര്‍): ഉളിക്കലില്‍ മണിക്കൂറുകളോളം ഭീതി വിതച്ച കാട്ടാന കാടുകയറിയെങ്കിലും കാട്ടാന കടന്നു പോയ വഴിയില്‍ മൃതദേഹം കണ്ടത്തി. നെല്ലിക്കാം പൊയില്‍ ഏഴൂരിലെ ആത്രശ്ശേരിയില്‍ ജോസിനെ(71) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയുടെ അക്രമത്തിലാണ് മരണമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ജോസിന്റെ ബൈക്കും പള്ളിമുറ്റത്ത് ഗേറ്റിനോട് സമീപം കണ്ടെത്തിയിട്ടുണ്ട്. ഭാര്യ: ആലീസ്.

മക്കള്‍: മിനി, സിനി, സോണി, സോജന്‍. മരുമക്കള്‍: സജി, ഷിജി, മനോജ്, ടീന. സഹോദരങ്ങള്‍: വര്‍ഗീസ്, സെബാസ്റ്റ്യന്‍, ബെന്നി, ഇമ്മാനുവല്‍, സാലി പരേതനായ വിന്‍സെന്റ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉളിക്കലിലെത്തിച്ച മൃതദേഹം ടൗണിലും നെല്ലിക്കാംപൊയില്‍ പള്ളിയിലും പൊതുദര്‍ശനത്തിനു വച്ചശേഷം വൈകിട്ട് അഞ്ചോടെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by