ടെല്‍അവീവ്: ഇസ്രായേലില്‍ ഹമാസ് നടത്തിയ കൂട്ടക്കുരുതിക്ക് പിന്നാലെ കണ്ടെടുത്തത് നാല്പ്പതോളം പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍. ഗാസ മുനമ്പിന് സമീപമുള്ള കഫര്‍ അസയില്‍ നിന്നാണ് ഈ ദുരന്ത വാര്‍ത്ത. ഹമാസ് ഭീകരരുടെ ചെയ്തികള്‍ ഐഎസ്‌ഐഎസിന് സമാനമാണെന്ന് ഐഡിഎഫ് വിമര്‍ശിച്ചു.
ഹമാസ് ഭീകരര്‍ കുഞ്ഞുങ്ങളെ വധിക്കുന്ന രീതികളെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇത്ര പ്രാകൃതമായി ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഹമാസിന്റെ ഈ ക്രൂരതകള്‍ക്ക് ദൃക്‌സാക്ഷികള്‍ ഏറെയാണ്. ബന്ദികളാക്കപ്പെട്ട സ്ത്രീകളേയും കുഞ്ഞുങ്ങളേയും അവര്‍ കൊലപ്പെടുത്തുന്ന രീതി വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ഐഡിഎഫ് വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.
കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വിവരിക്കാനാകാത്ത രീതിയില്‍ വികൃതമാക്കിയിരിക്കുകയാണെന്നും സൈന്യം പറയുന്നു. ഗാസയ്‌ക്ക് സമീപമുള്ള കഫര്‍ അസയിലാണ് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെട്ടത്. ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലാണ് പല കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് ടാല്‍ ഹെന്റിച്ച് പറഞ്ഞു.
നിരപരാധികളായ ആളുകളുടെ വീട് കയറി ഹമാസ് ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഭീകരര്‍ കുട്ടികളെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹമാസിന്റെ നീക്കം അവിശ്വസനീയമാണെന്ന് ജോ ബൈഡന്‍ ഇതിനോട് പ്രതികരിച്ചത്. ഇസ്രായേലിന് ഉറച്ച പിന്തുണ നല്കുമെന്നും, ഹമാസിനെ പിന്തുണച്ചു കൊണ്ട് ഇസ്രായേലിനെതിരെ തിരിയാനുള്ള നീക്കത്തില്‍ നിന്ന് ഇറാന്‍ പിന്തിരിയണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: