കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ തന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി മുഖേന അന്വേഷണം നടത്തി പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ റിട്ട. എസ്.പി സുനില്‍ ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സുനില്‍ ജേക്കബ് തന്നെ കബളിപ്പിച്ച് 50,000 രൂപ തട്ടിയെടുത്തെന്നാരോപിച്ച് കാക്കനാട് സ്വദേശി മുഹമ്മദ് ബഷീര്‍ നല്കിയ പരാതിയില്‍ കാലടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ സെഷന്‍സ് കോടതി സുനില്‍ ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യം നല്കി. സര്‍വീസിലുള്ള ഒരു എഡിജിപിക്ക് തന്നോടുള്ള വ്യക്തിപരമായ പകയാണ് കേസിന് കാരണമെന്നും സോളാര്‍ കേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ താനാണെന്ന തെറ്റിദ്ധാരണയാണ് കേസിന് കാരണമെന്നും സുനില്‍ ജേക്കബിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: