ന്യൂദല്‍ഹി: പവിത്രമായ ഗംഗാജലത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന ആരോപണം വ്യാജമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് – സിബി ഐസി. ഗംഗാജലം പൂജയ്ക്കുവേണ്ടി രാജ്യം മുഴുവന്‍ ഉപയോഗിക്കുന്നുണ്ട്. പൂജയ്ക്കുവേണ്ടി ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നും സിബിഐസി അറിയിച്ചു.
2017 മെയ് 18, 19, ജൂണ്‍ മൂന്ന് തീയതികളില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗങ്ങളിലാണ് ഇതുസംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നതെന്നും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും സിബിഐസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: