കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട വഞ്ചിയില്‍ മത്സ്യം നീക്കുന്നതിനിടെ ഇടിമിന്നലേറ്റ് നാല് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. വഞ്ചിയിലെ ഉപകരണങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നു. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗുരുകൃപാ വഞ്ചിയിലെ ടി.ടി. നിജു, ടി.ടി. ശൈലേഷ്, ടി.ടി. സന്തോഷ്, ടി.ടി. പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിജുവിന്റെ കാലിന്റ എല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തണ്ണിമുഖത്ത് വലിയ പുരയില്‍ ടി.വി. രഞ്ജിത്തിന്റെതാണ് വഞ്ചി. വഞ്ചിയിലെ ജിടിഎസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവ കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: