ഗാന്ധിനഗര്‍: ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡെക്‌സ് 23 ന്റെ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു.
അതിനൂതന സാങ്കേതിക വിദ്യകള്‍ ആരോഗ്യരംഗത്ത് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് പൊതുജനങ്ങള്‍ക്ക് മെഡെക്‌സ് പ്രദര്‍ശനത്തിലൂടെ അറിയാന്‍ കഴിയും.കോട്ടയം മെഡിക്കല്‍ കോളജിലെ നാല്പതോളം വിഭാഗങ്ങള്‍ സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. 26 നു തുടങ്ങി നവംബര്‍ 12ന് സമാപിക്കും. ഇതോടനുബന്ധിച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ.എസ്.ശങ്കര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, മെഡി.കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗ്ഗീസ്.
പി.പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാം ക്രിസ്റ്റി മാമ്മന്‍, നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഉഷ വി.കെ തുടങ്ങിയവര്‍ സംസാരിച്ചു.ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യരക്ഷാധികാരിയും, പ്രിന്‍സിപ്പല്‍ ഡോ.എസ്.ശങ്കര്‍ ചെയര്‍പേഴ്‌സണുമായി വിപുലമായ സ്വാഗത സംഘ രൂപീകരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: