Categories: India

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Published by

കോയമ്പത്തൂര്‍: പ്രശസ്ത വ്യവസായിയും ‘ലോട്ടറി രാജാവു’മായ സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കോയമ്പത്തൂര്‍ ജില്ലയിലെ തുടിയലൂരിനടുത്തുള്ള വെള്ളക്കിണര്‍ പ്രദേശത്തുള്ള മാര്‍ട്ടിന്റെ വീട്ടിലും ഓഫിസിലുമാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടന്നത്.

ലോട്ടറി വില്‍പന ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത പണമിടപാട് നടത്തിയതിന് ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുത്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. മാര്‍ട്ടിന്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാര്‍ട്ടിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോര്‍പ്പറേറ്റ് ഓഫിസിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോട്ടറി ബിസിനസ് നടത്തുന്ന വ്യവസായിയാണ് മാര്‍ട്ടിന്‍.

910 കോടി രൂപ വരുമാനമുള്ള ലോട്ടറി വില്‍പന ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത പണമിടപാട് നടത്തിയതിന് മാര്‍ട്ടിനെതിരെ ഇഡി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും മാര്‍ട്ടിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ജൂണില്‍ 173 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മരവിപ്പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by