ചെന്നൈ: അമേരിക്കൻ സർക്കാരിൻറെ വികസന സാമ്പത്തിക സ്ഥാപനം യു.എസ്. ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (ഡി.എഫ്.സി.) 2023 സാമ്പത്തിക വർഷത്തേക്കുള്ള തങ്ങളുടെ പൂർണ്ണ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. ഭാരതത്തിലെ വായ്‌പയും നിക്ഷേപവുമായി 5000 കോടിയുടെ (600 മില്ല്യന്‍ ഡോളര്‍) പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഭാരതത്തിൽ ഡി.എഫ്.സി.നടത്തുന്ന നിക്ഷേപങ്ങൾ :
ശുദ്ധോർജ്ജ ഉത്പാദനം ശക്തിപ്പെടുത്തുന്നു, നിർണ്ണായക വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കുന്നു: പൂര്‍ണ്ണമായും ടാറ്റ പവര്‍ റിന്യുവബിള്‍ എനര്‍ജി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ടി.പി. സോളാര്‍ ലിമിറ്റഡിന് 425 മില്യൺ ഡോളറിന്റെ വായ്‌പ. 4 ജിഗാവാട്ട് (GW) ശേഷിയുള്ള ഗ്രീൻഫീൽഡ് സോളാര്‍ സെല്‍, 4 ജിഗാവാട്ട് (GW) സോളാര്‍ മോഡ്യുള്‍ എന്നിവ ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണിത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയെ ഈ നിക്ഷേപം ഏറെ സഹായിക്കും എന്നു മാത്രമല്ല, ആഗോള ഊര്‍ജ്ജ വിതരണത്തെ ചൈനയുടെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ച് വിതരണ ശൃംഖലകള്‍ വിപുലപ്പെടുത്താനും ഇത് സഹായിക്കും.
ശുദ്ധോർജ്ജ രംഗത്തെ ഇന്ത്യയുടെ വികസനം: SAEL ഇന്‍ഡസ്ട്രീസ് ലിമിറ്റഡിൽ 35 മില്യൺ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപം സൗരോര്‍ജ്ജ മേഖലയും മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന രംഗവും വിപുലീകരിക്കാനും അതുവഴി ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ വൈവിധ്യവത്ക്കരണത്തിനും സഹായകമാകും.
ഭാരതത്തില്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിക്കുന്നു: അങ്കുര്‍ ക്യാപിറ്റല്‍ ഫണ്ടിലെ 15 മില്യൺ ഡോളറിന്റെ ഓഹരി നിക്ഷേപം ഭാരതത്തിലെ ആരംഭദശയിലുള്ള, നൂതനമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന കമ്പനികള്‍ക്ക് മൂലധനം സ്വരൂപിക്കുന്നതിനായി സഹായിക്കും.
ചെലവ് കുറഞ്ഞ ആരോഗ്യ പരിരക്ഷ ആഗോളതലത്തിൽ ഉറപ്പുവരുത്തുന്നു: ജെനെസിസ് ബയോളജിക്‌സ് പ്രൈവറ്റ് ലിമിറ്റഡിനുള്ള 50 മില്യൺ ഡോളറിന്റെ വായ്‌പ അവരുടെ ഭാരതത്തിലെ ഇന്‍സുലിന്‍ നിര്‍മ്മാണ സൗകര്യം വിപുലപ്പെടുത്താന്‍ സഹായിക്കുന്നു. ആഗോളതലത്തില്‍ തന്നെ പ്രമേഹരോഗ ചികിത്സ ലഭ്യമാക്കുകയും ചെലവ് കുറഞ്ഞതാക്കുകയും ചെയ്യാന്‍ ഇത് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതത്തില്‍ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നു: ലീപ് ഇന്ത്യ ഫുഡ് & ലോജിസ്റ്റിക്‌സിനുള്ള 33 മില്യൺ വായ്‌പ ധാന്യ ശേഖരണപുരകള്‍ പണിയുവാനും അതുവഴി ഇന്ത്യയില്‍ ഭക്ഷ്യ സംഭരണം ആധുനികവത്ക്കരിക്കാനും പ്രാദേശികമായ ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും.
കാലാവസ്ഥാ സമ്പദ്‌വ്യവസ്ഥക്ക് ശക്തി പകരുന്നു: ക്ലൈം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനുള്ള 10 മില്യൺ ഡോളറിന്റെ വായ്‌പ കാലാവസ്ഥാ അനുരൂപണനത്തിലും അതിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്‌ക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭാരതത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാനായി വായ്‌പ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
ഗ്രാമീണ ഇന്ത്യയിലെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വിപുലീകരണം: പഹാല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനുള്ള 12 മില്യൺ ഡോളറിന്റെ വായ്‌പ കമ്പനിയുടെ മൈക്രോഫിനാന്‍സ് പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്താനായി ഗ്രാമീണ മേഖലകളിലേയും ചെറുപട്ടണങ്ങളിലേയും സ്ത്രീകളെ ഉന്നം വെച്ചുള്ള പദ്ധതികള്‍ക്കായുള്ളതാണ്.
ഭാരതത്തില്‍ ചെലവ് കുറഞ്ഞ ഗൃഹ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുക: ഉമ്മീദ് ഹൗസിംഗ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിനുള്ള 20 മില്യൺ ഡോളറിന്റെ വായ്‌പ കുറഞ്ഞ വരുമാനമുള്ളവരും ഇടത്തരം വരുമാനമുള്ളവരുമായവര്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളില്‍ ഭവന വായ്‌പ നല്‍കുന്നത് വിപുലീകരിക്കാന്‍ സഹായിക്കും. ഭാരതത്തിലെ സ്ത്രീകള്‍ക്കിടയില്‍ ചെലവ് കുറഞ്ഞ ഭാവനനിർമ്മാണവും ഉടമസ്‌ഥാവകാശവും വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
ഭാരതത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ സഹായിക്കുക: ഭാരതത്തില്‍ ഇരുചക്ര വാഹനങ്ങളിലേയും മുചക്ര ഇലക്ട്രിക് റിക്ഷകളിലേയും ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് മാനേജ് ചെയ്യുന്ന അപ്ഗ്രിഡ് എലെക്ട്രീലീസ് പ്രൈവറ്റ് ലിമിറ്റഡ് (ബാറ്ററി-സ്മാര്‍ട്ട്) നല്‍കുന്ന 10 മില്യൺ ഡോളറിന്റെ വായ്‌പ ഭാരതത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ ത്വരിതപ്പെടുത്തും.
പുനഃചംക്രമണ ശേഷി വിപുലീകരിക്കുക: ഡാല്‍മിയ പോളിപ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് നൽകുന്ന 30 മില്യൺ ഡോളര്‍ വരെയുള്ള വായ്‌പ പുതിയ ഉപഭോഗാനന്തര പുനഃചംക്രമണ സൗകര്യം പണിതുയര്‍ത്താനും അതുവഴി ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്‌ക്കുവാനും സഹായിക്കും.
ഭാരതത്തില്‍, ഭക്ഷ്യ സുരക്ഷാ മേഖലയിലെ നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു: സയന്‍സ് ഫോര്‍ സൊസൈറ്റി ടെക്‌നോ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിനുള്ള 8.9 മില്യൺ ഡോളറിന്റെ വായ്‌പ ക്ലീന്‍ എനര്‍ജി, ഫാം-ഗെയ്റ്റ് ഭക്ഷ്യ സംസ്‌കരണം എന്നിവ വിപുലപ്പെടുത്തുവാനും ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നത് കുറയ്‌ക്കുവാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കാനും അതിനൊപ്പം ഗ്രാമീണ സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: