തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ പണി വരും. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ അരലക്ഷം രൂപ വരെ പിഴ ഈടാക്കുന്ന
കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. പൊതുനിരത്തുകളിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 1,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കുന്ന കരട് ഓര്‍ഡിനന്‍സിനാണ് അംഗീകാരം ലഭിച്ചത്.
വിസര്‍ജ്ജ്യമടക്കമുള്ള മാലിന്യം ജലസ്രോതസ്സുകളില്‍ തള്ളിയാല്‍, കക്കൂസ് മാലിന്യം ജലാശയങ്ങളില്‍ ഒഴുക്കിയാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ആറ് മുതല്‍ ഒരു വര്‍ഷം വരെ തടവും നല്‍കാം. മാലിന്യം കുഴിച്ചുമൂടുക, കത്തിക്കുക, വലിച്ചെറിയുക എന്നിവ ചെയ്താല്‍ 5,000 രൂപ വരെയാണ് പിഴ.
വീടുകളും സ്ഥാപനങ്ങളും മാലിന്യശേഖരണത്തിനുള്ള യൂസര്‍ഫീ നിര്‍ബന്ധമായും അടയ്ക്കണം. മൂന്ന് മാസത്തോളം അടവ് മുടങ്ങിയാല്‍ 50 ശതമാനം പിഴ സഹിതം തുക അടയ്ക്കേണ്ടതായി വരും. മാലിന്യം നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതുമായ വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കുന്നതാണ്. എന്നാല്‍ തെറ്റായ വിവരം പങ്കുവച്ചാല്‍ 10,000 രൂപ വരെ പിഴ ഒടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: