സഞ്ചാരികളെ ആദ്യമായി ബഹിരാകാശത്ത് എത്തിക്കുന്ന ദാത്യമാണ് ഗഗൻയാൻ. എന്നാൽ ഈ ദൗത്യത്തിലൂടെ ആദ്യം ബഹിരാകാശത്ത് എത്തുന്നയാൾ വ്യോമമിത്രയാണ്. ആദ്യ ഘട്ട പരീക്ഷണം ഒക്ടോബർ 21-ന് നടക്കും. രണ്ടാം ഘട്ടത്തിലാകും വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയക്കുക.
ഐഎസ്ആർഒ സ്ത്രീ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന റോബോട്ടാണ് വ്യോമമിത്ര. ബഹിരാകാശ ദൗത്യങ്ങളിൽ സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ വിക്ഷേപണം നടക്കുന്നത്. പേടകത്തിലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലും സാങ്കേതിക കാര്യങ്ങളിലും ഉൾപ്പെടെ വ്യോമമിത്ര നിർണായക പങ്കുവഹിക്കും. കൂടാതെ സഹയാത്രികർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള കഴിവും ഇതിനുണ്ടാകും.
സഹയാത്രികർ വിഷമഘട്ടത്തിലൂടെ കടന്നു പോകുകയാണെങ്കിൽ സന്തോഷിപ്പിക്കുന്നതിനുള്ള കഴിവും ഈ റോബോട്ടിനുണ്ട്. മനുഷ്യരെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് വ്യോമമിത്രയെ സജ്ജമാക്കിയിരിക്കുന്നത്. ഹിന്ദി, ഇംഗീഷ് ഭാഷകളിലാകും റോബോട്ട് സംസാരിക്കുക. മനുഷ്യരെ അനുകരിക്കുന്നതിനും ഒന്നിൽ അധികം ജോലികൾ ചെയ്യാനും പ്രാപ്തയാണ് ഈ റോബോട്ട്. ഇരുവശങ്ങളിലേക്കും മുന്നോട്ടും എല്ലാം വളയാനും ചലക്കാനുമെല്ലാം ഇതിന് സാധിക്കും. വ്യോമ-മിത്ര എന്നീ സംസ്‌കൃത പദങ്ങളുടെ സംയോജനമാണ് വ്യോമമിത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: