രാജ്യത്തുടനീളം എല്ലാ ഉപകരണങ്ങളിലും നാവിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. പൊസിഷനിംഗ്, നാവിഗേറ്റിംഗ്, ടൈമിംഗ് എന്നിവയിലൂടെ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ശക്തി സംഘടിപ്പിച്ച കാറ്റലിസ്റ്റ് ആൻഡ് ഇന്ത്യൻ ഡിഫൻസ് കോൺക്ലേവ് 2023 സദസ്സിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ബഹിരാകാശ മേഖലയിൽ സാങ്കേതികവിദ്യയുടെ വളർച്ച എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക