കണ്ണൂർ: ഉളിക്കലിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടാന 24 മണിക്കൂർ പിന്നിട്ടിട്ടും കാട് കയറിയിട്ടില്ല. മാട്ടറ ഗവ.എൽപി സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആനയുണ്ടെന്നാണ് നിഗമനം. എന്നാൽ 60 ഏക്കർ സ്ഥലത്ത് എവിടെയാണ് കാട്ടാനയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ആന കാട്ടിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ആന വീണ്ടും ജനവാസമേഖലയിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കാട്ടാനയെ കണ്ട് ഭയന്നോടിയ ആറ് പേർക്ക് വീണ് പരിക്കേറ്റു. അഞ്ച് മണിക്കൂറോളമാണ് കാട്ടാന ടൗണിൽ നിലയുറപ്പിച്ചത്. ഇവിടെ നിന്നും ആനയെ ഒഴിപ്പിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല.
വയത്തൂർ ഹൈസ്കൂൾ ഭാഗത്ത് നിന്നും പുറവയൽ കടമനക്കണ്ടിയിലൂടെ രാത്രി എട്ടര കഴിഞ്ഞപ്പോൾ മാട്ടറ പള്ളിയ്ക്ക് സമീപത്തായി എത്തിയിരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് കർണാടക വനത്തിലേക്കുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും രാത്രിയും ആനയെ നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: