കൊച്ചി: ഇസ്രായേലില്‍ അകപ്പെട്ട 48 അംഗ മലയാളി തീര്‍ഥാടകസംഘം സുരക്ഷിതര്‍. എറണാകുളം ജറുസലേം മാര്‍ത്തോമ്മ പളളിയുടെ നേതൃത്വത്തില്‍ വിശുദ്ധനാട് സന്ദര്‍ശനത്തിന് പോയവരാണ് യുദ്ധക്കളത്തില്‍ കുടുങ്ങിയത്. ഇന്ന് ബസ് മാര്‍ഗം ഈജിപ്തിലേക്ക് കടക്കാനായി ഭാരത എംബസി ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് പളളി വികാരി ഫാ. കെ.ജി. ജോസഫ് ഇസ്രയേലില്‍ നിന്ന് ജന്മഭൂമിയോടു പറഞ്ഞു.
ഇവര്‍ താമസിക്കുന്ന പ്രദേശത്ത് നിലവില്‍ ആക്രമണമൊന്നുമില്ല. ഭാരത എംബസി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബഥ്ലഹേം എന്ന ഹോട്ടലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിനാണ് സംഘം ഇസ്രായേല്‍, പാലസ്തീന്, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പോയത്. ജോര്‍ദാന്‍ കണ്ടശേഷം ഇസ്രായേലില്‍ എത്തി. ‘ഇന്ന് ഈജിപ്തിലെത്താന്‍ കഴിഞ്ഞാല്‍ നിശ്ചയിച്ചിരുന്നതുപോലെ 16ന് നാട്ടിലെത്താന്‍ കഴിയും’ ഫാ. ജോസഫ് ഫോണില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: