മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. കൊണ്ടോട്ടി തലേക്കരയിലെ ഫ്ളാറ്റിലാണ് കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് നവീനിനെ ചോദ്യം ചെയ്യുകയും ചെയ്തു.
കരിപ്പൂരില്‍ സ്വര്‍ണക്കടത്തിനു ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിനായി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് സംസ്ഥാന പോലീസിന് ലഭിച്ചത്. മലപ്പുറം എസ്പിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: