കൊച്ചി: ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ പോലീസ് റിപ്പോര്‍ട്ടു നല്കാന് വൈകിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. മിക്ക കേസുകളിലും കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂട്ടര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ടു തേടിയാല്‍ ലഭിക്കാറില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസിക്യൂട്ടര്‍മാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു.
ചെ ഗുവേരയുടെ ഫഌക്സ് മാറ്റി വയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം വട്ടക്കരിക്കകം സ്വദേശി അനില്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കേസ് റദ്ദാക്കാന്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം ശ്രീകാര്യം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും ലഭിച്ചില്ല.
തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 26നകം റിപ്പോര്‍ട്ടു നല്‍കിയില്ലെങ്കില്‍ ശ്രീകാര്യം സ്റ്റേഷനിലെ സിഐ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: