തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യ വില്‍പ്പന നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ദ്ദേശം. വിദേശ മദ്യ വില ഈ മാസം രണ്ടു മുതല്‍ ഒമ്പത് ശതമാനം കൂട്ടിയിരുന്നു.
പുതിയ വില പതിച്ച ലേബല്‍ ഒട്ടിക്കും വരെ നിലവിലുള്ള വിദേശ നിര്‍മ്മിത വിദേശ മദ്യ ശേഖരം വില്‍ക്കേണ്ടെന്നാണ് ബെവ്‌കോ ജനറല്‍ മാനേജറുടെ ഉത്തരവിലുളളത്. ബെവ്‌കോ മാനേജര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയുളള എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇതിന് ശേഷമേ ഇവ ഇനി വില്‍ക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: