ന്യൂദല്‍ഹി : ഐസിസി ഏകദിന ലോകകപ്പില്‍ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. വിജയലക്ഷ്യമായ 273 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് ഗുണമായത്. രോഹിത് ശര്‍മ 84 പന്തില്‍ 131 റണ്‍സെടുത്തു.
ഇന്ത്യ 35 ഓവറില്‍ വിജയം നേടി.രോഹിത് -ഇഷാന് കിഷന് കൂട്ടുക്കെട്ട് ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിചേര്‍ത്തു. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗത്തിലുളള സെഞ്ച്വറിയായിരുന്നു ഇത്. അഞ്ച് സിക്സും 16 ഫോറുമാണ് രോഹിത് അടിച്ചുകൂട്ടിയത്. വിരാട് കോഹ്ലി പുറത്താവാതെ 55 റണ്‍സും ഇഷാന് കിഷന് 47 റണ്‍സുമെടുത്തു.
ഇഷാന് കിഷന് 19-ാം ഓവറില്‍ റാഷിദ് ഖാന് വിക്കറ്റ് നല്കി മടങ്ങി. 47 പന്ത് നേരിട്ട താരം രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും അടിച്ചു. റാഷിദ് ഖാന് തന്നെയാണ് രോഹിതിനെയും പുറത്താക്കിയത്. പിന്നീട് വിരാട് കോഹ്ലി- ശ്രേയസ് അയ്യര്‍ (25) കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ അഫ്ഗാനിസ്ഥാന്റേത് തുടക്കം മോശമായിരുന്നു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്സാണ് നല്ല സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: