ടെല്‍അവീവ്: ഇസ്രയേലില്‍ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. ഹമാസിനെതിരായ യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാനാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്നതായിരിക്കും യുദ്ധകാല മന്ത്രിസഭ. പതിപക്ഷ നേതാവ് ബെന്നി ഗാന്‍സ് അടക്കമുള്ളവര്‍ മന്ത്രിയാകും. മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാന്‍സ്, യുദ്ധകാല മന്ത്രിസഭയിത്തേതും.
അടിയന്തര ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സും സമ്മതിക്കുകയായിരുന്നു.
ഗാസയില്‍ ഹമാസുമായുള്ള പോരാട്ടവുമായി ബന്ധപ്പെട്ടതല്ലാതെ ബന്ധമില്ലാത്ത നയങ്ങളോ നിയമങ്ങളോ ഐക്യ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല.
മുന്‍ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഗാഡി ഐസന്‍കോട്ടും സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെര്‍മറും നിരീക്ഷകരായി പ്രവര്‍ത്തിക്കും.
കഴിഞ്ഞ കുറേ മാസങ്ങളായി, രാജ്യത്തിന്റെ ജുഡീഷ്യറിയില്‍ നിര്‍ദിഷ്ട പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള നെതന്യാഹു ഗവണ്‍മെന്റിന്റെ ശ്രമങ്ങളെച്ചൊല്ലി ഇസ്രായേല്‍ ആഭ്യന്തര രാഷ്‌ട്രീയ പ്രക്ഷുബ്ധതയില്‍ മുങ്ങിത്താഴുകയാണ്, ‘ജുഡീഷ്യല്‍ അട്ടിമറി’യിലൂടെ ജുഡീഷ്യല്‍ ബ്രാഞ്ചിന്മേല്‍ നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമമായി പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചു. ദേശീയ ഐക്യത്തെ അപകടത്തിലാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ഐക്യത്തെ പ്രതിരോധിച്ചു വരുകയായിരുന്നു സര്‍ക്കാര്‍. അതിനിടയിലാണ് ഹമാസിന്റെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: