രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ പിന്നെ പല്ലു തേക്കണം, കുളിക്കണം, പ്രഭാത ഭക്ഷണം കഴിക്കണം അങ്ങനെ എന്തെല്ലാം തിരക്കുകളാണ് അല്ലേ. ഈ ത്ിരക്കിനിടയില്‍ പലരും ചിലപ്പോഴൊക്കെ പല്ല് തേപ്പും കുളിയും ഒന്നിച്ചാക്കും. അല്ലെങ്കില്‍ കുളി കഴിഞ്ഞതിന് പിന്നാലെ ബ്രഷ് എടുത്ത് രണ്ട് വട്ടം തേക്കും.. പരിപാടി അങ്ങ് അവസാനിപ്പിക്കും. എന്നാല്‍ കുളി കഴിഞ്ഞ് പല്ല് തേക്കുന്ന ശിലത്തിന് ഉടമയാണ് നിങ്ങളെങ്കില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. കാരണമറിയണോ ?
ഭൂരിപക്ഷം ആളുകളെയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് മുഖക്കുരു. അമിതമായി എണ്ണ പലഹാരങ്ങള്‍ കഴിക്കുമ്പോഴോ, ബാക്ടീരിയ, ഫംഗസ് രോഗാണുക്കള്‍ മൂലമോ മുഖക്കുരുക്കള്‍ വരാം.. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ പഠനങ്ങള്‍ പ്രകാരം കുളി കഴിഞ്ഞാണ് പല്ല് തേയ്‌ക്കുന്നതെങ്കിലും മുഖക്കുരു വരാനുള്ള സാദ്ധ്യത ഏറെയാണ്. പല്ലു തേയ്‌ക്കുന്നതും മുഖക്കുരുവും തമ്മില്‍ എന്താണ് ബന്ധമുള്ളതെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ ബന്ധമുണ്ട്.
കുളി കഴിഞ്ഞാണ് നമ്മള്‍ പല്ലുതേയ്‌ക്കുന്നതെങ്കില്‍ വായയില്‍ നിന്നും ബാക്ടീരിയപോലുള്ള രോഗണുക്കള്‍ നമ്മുടെ ചര്‍മത്തില്‍ പ്രവേശിക്കുകയും ചര്‍മം പൊട്ടാന്‍ ഇടയാവുകയും ചെയ്യുന്നു. അതിനാല്‍ കുളിക്കുന്നതിന് മുന്നേ പല്ലു തേയ്‌ക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ പല്ലു തേയ്ച്ച് കഴിഞ്ഞും താടിയിലും ചുറ്റുമുള്ള പ്രദേശത്തും ബാക്ടീരിയയോ, ടൂത്ത് പേസ്റ്റിന്റെ പതയോ മറ്റും ഇരിക്കുന്നുണ്ടെങ്കില്‍ കുളിക്കുമ്പോള്‍ വൃത്തിയാകുന്നു.
പല്ല് തേച്ചതിന് ശേഷം, ടൂത്ത് പേസ്റ്റിന്റെ അംശം നീക്കം ചെയ്യുവാന്‍ വായ നന്നായി കഴുകുക. ടൂത്ത് പേസ്റ്റിന്റെ അംശം വായയില്‍ രോഗാണുക്കള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. പല ആളുകള്‍ക്കും പല തരത്തിലുള്ള സ്‌കിന്‍ ടൈപ്പാണുള്ളത്. ഹോര്‍മോണില്‍ വരുന്ന വ്യത്യാസങ്ങള്‍, മറ്റു ഘടകങ്ങള്‍ എന്നിവ സ്വാധീനിച്ചായിരിക്കും നിങ്ങളുടെ സ്‌കിന്‍ ടൈപ്പ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ സ്‌കിന്‍ ടൈപ്പിന് ഉചിതമായത് തിരഞ്ഞെടുത്ത് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: