ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്വറി അടിച്ച ഭാരതനായകന്‍ രോഹിത് ശര്‍മ്മ ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ തകര്‍ത്തത് രണ്ട് മുന്‍ നായകരുടെ റെക്കോര്‍ഡു കൂടി. ഭാരതത്തിന്റെ ഇതിഹാസതാരങ്ങളായ കപില്‍ ദേവിന്റേയും സച്ചിന്‍ തെണ്ടുല്‍ക്കറുടെയും റെക്കോഡ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്. ഏഴാം സെഞ്ചുറി രോഹിത് സ്വന്തമാക്കിയപ്പോള്‍ മറികടന്നത് സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആറ് ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡ്. സച്ചിന്‍ ആറ് സെഞ്ചുറികള്‍ നേടിയത് 45 മത്സരങ്ങളില്‍ നിന്നാണെങ്കില്‍ രോഹിതിന് വേണ്ടിവന്നത് 19 ഇന്നിംഗ്‌സ് മാത്രം.
ലോകകപ്പിലെ ഭാരത താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപില്‍ ദേവിന്റെ റെക്കോഡും രോഹിത് തകര്‍ത്തു. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂണ്‍ 18ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്‌ക്കെതിരായ ഐതിഹാസിക ഇന്നിങ്‌സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ചുറി.
ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാകിസ്താനെതിരേ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. 2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റോക്കോഡും ഇട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: