ടെല്‍അവീവ്: ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി. ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ നയതന്ത്രകാര്യാലയം നിര്‍ദേശം നല്കി.സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.
ഇന്ത്യന്‍ എംബസി പുറത്തിറക്കിയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 097235226748, 0972543278392. [email protected] എന്ന ഇ-മെയിലിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.
ഇസ്രയേലും ഹമാസ് തീവ്രവാദികളും തമ്മില്‍ പോരാട്ടം രൂക്ഷമാണ്. ഈ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.
ഇസ്രായേലില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും ഇന്ത്യ ഇതിനുളള നീക്കങ്ങളെ സംബന്ധിച്ചൊന്നും സൂചന നല്‍കിയിട്ടില്ല. എന്നാല്‍ ഇസ്രായേലിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: