ടെല്‍ അവീവ്: യുദ്ധത്തിനായി സൈന്യത്തിനൊപ്പം ചേരുന്ന പലരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ ഇസ്രയേലില്‍ വൈറലാവുകയാണ്. ഇക്കൂട്ടത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്റെ മകന് അവ്നറെ പട്ടാളത്തിലേക്ക് അയക്കുന്ന ചിത്രവും ഇതിന്റെ കൂട്ടത്തില്‍ വൈറലാവുന്നു.
വാസ്തവത്തില്‍ ഇത് 2014ലെ ചിത്രമാണ്.. അന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ ഭാര്യ സാറയും ചേര്‍ന്ന് 18 വയസ്സായ അവ്നറെ സൈനിക പരിശീലനത്തിന് അയക്കുന്ന ചിത്രം ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിനിടെ വീണ്ടും വൈറലാവുകയാണ്. മകനെ ഹമാസിനെതിരെ യുദ്ധം ചെയ്യാന്‍ നെതന്യാഹു അയക്കുന്നു തലക്കെട്ടോടെയാണ് ഈ ചിത്രം വൈറലാവുന്നത്.
പക്ഷെ പഴയ ചിത്രമാണെങ്കിലും ഇതിന് ഏറെ പ്രസക്തിയുണ്ട്. നെതന്യാഹുവിന്റെയും ഭാര്യയുടെയും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനോടുള്ള (ഐഡിഎഫ്) പ്രതിബദ്ധത ഈ ചിത്രത്തില്‍ കാണാം. മകനെ അവര്‍ 18 വയസ്സില്‍ തന്നെ സൈനിക പരിശീലനത്തിന് അയച്ചു.
ഇതുപോലെ പ്രതിപക്ഷനേതാവാണെങ്കില് മുന്‍ പ്രധാനമന്ത്രി കൂടിയായ നാഫ്താലി ബെന്നറ്റ് പട്ടാളക്കാര്‍ക്കൊപ്പം യുദ്ദത്തിനായി ചേരുന്ന ചിത്രവും വൈറലായിരുന്നു. ഹമാസിനെതിരായ നിലപാടില്‍ നെതന്യാഹുവിനൊപ്പമാണ് പ്രതിപക്ഷവും. യേര് ലാപിഡ് എന്ന പ്രതിപക്ഷ നേതാവും ഹമാസിനെ ഇനി ഒരിയ്ക്കലും ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കാത്ത വിധം തകര്‍ക്കണമെന്നാണ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: