ചാലക്കുടി: വീട്ടിൽ ബാർ സെറ്റപ്പോടെ ഡ്രൈ ഡേകളിലും രാത്രിയും പകലും മദ്യം വില്‍പന നടത്തിയിരുന്ന സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാലക്കുടി തച്ചപ്പുള്ളി വീട്ടില്‍ ഉഷ (53) ആണ് പിടിയിലായത്. ഇവരുടെ വീട്ടിലെ മദ്യവില്‍പന സംവിധാനത്തെ നാട്ടുകാര്‍ ‘ഉഷാബാര്‍’ എന്നാണ് പരിഹാസത്തോടെ വിളിച്ചിരുന്നത്.
എക്സൈസ് പരിശോധയില്‍ വീട്ടില്‍ നിന്നും വിദേശമദ്യം, ബീയര്‍ എന്നിവ വലിയ അളവില്‍ പിടിച്ചെടുത്തു. ബിവറേജസ് പത്ത് മണിക്കാണ് തുറക്കുന്നതെങ്കില്‍ ഉഷാ ബാര്‍ പുലര്‍ച്ചെ തുറക്കും. അപ്പോള്‍ മുതല്‍ കസ്റ്റമര്‍മേഴ്സ് വന്ന് തുടങ്ങും. ബാറുകള്‍ക്ക് മുടക്കമുള്ള ഡ്രൈ ഡേകളിലും ഉത്സവ അവധി ദിവസങ്ങളിലും ഉഷാബാറില്‍ വില്‍പന പൊടിപൊടിക്കാറുണ്ട്. .
മുന്‍പും അബ്കാരി കേസുകളില്‍ ഉഷ പ്രതിയായിട്ടുണ്ട്. ഉഷയുടെ ഭര്‍ത്താവും മകളും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ചാലക്കുടി എക്സൈസ് റേഞ്ചിലെ പ്രവിന്‍റീവ് ഓഫീസര്‍ കെ.എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: