മാറനല്ലൂര്‍: ബിജെപിക്കെതിരെയും ദേശീയതയ്ക്ക് എതിരെയും വ്യക്തമായ അജണ്ട വെച്ചുപുലര്‍ത്തുന്നവയാണ് കേരളത്തിലെ മാധ്യമങ്ങള്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ബിജെപി ചര്‍ച്ച ചെയ്യാത്തതും ചിന്തിക്കാത്തതുമായ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായാണ് കേരളത്തിലെ മാധ്യമങ്ങള്‍ അച്ചടിച്ച് വിടുന്നത്. ഈ കാര്യങ്ങളില്‍ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒട്ടുംതന്നെ പിന്നിലല്ല. ബിജെപിയെ പറ്റി വ്യാജവാര്‍ത്തകള്‍ പടച്ചുവിടാന്‍ മത്സരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. ജന്മഭൂമിയുടെ വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മലയിന്‍കീഴ് മാധവകവി സാംസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ച ജന്മഭൂമി പ്രചാരണ സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംസ്ഥാന അധ്യക്ഷന്‍.
ജന്മഭൂമിയുടെ പ്രചാരണ മുന്നേറ്റത്തിന് മുന്‍കൈയെടുത്ത മലയിന്‍കീഴ്, കാട്ടാക്കട മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ കെ. സുരേന്ദ്രന് അഭിനന്ദിച്ചു. ഓരോ പ്രവര്‍ത്തകന്റെ വീട്ടിലും ജന്മഭൂമി എത്തുന്നതോടൊപ്പം ഓരോ വീട്ടിലും ജന്മഭൂമി എത്തണം എന്ന നിശ്ചയത്തിലേക്ക് നാം പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങില്‍ കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂര്‍ സുധീഷ്, മലയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു, സംസ്ഥാനസമിതി അംഗങ്ങളായ എരുത്താവൂര്‍ ചന്ദ്രന്, മലയിന്‍കീഴ് രാധാകൃഷ്ണന്, വിളവൂര്‍ക്കല്‍ ഉണ്ണി, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ കുന്നുവിള സുധീഷ്, മുക്കുനട സജി, പൊട്ടന്‍കാവ് മണി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: